തോട് വൃത്തിയാക്കുന്നതിനിടെ ബൈക്ക് കണ്ടെത്തി
1423914
Tuesday, May 21, 2024 1:50 AM IST
പൂന്തുറ: തോട് വൃത്തിയാക്കുന്നതിനിടയില്‍ കാടുകള്‍ക്കിടയില്‍ ബൈക്ക് ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. പൂന്തുറ പോലീസ് സ്റ്റേഷന് പരിധിയില്‍ ആര്യന്‍കുഴി ഭാഗത്തുള്ള തോട് തിങ്കളാഴ്ച രാവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിനിടയിലാണ് ബൈക്ക് കണ്ടെത്തിയത്.
തൊഴിലാളികള്‍ വിവരം പൂന്തുറ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ബൈക്ക് കരയ്ക്കെടുത്ത് സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും പൂന്തുറ സ്വദേശിനിയായ ഒരു സ്ത്രിയുടെ പേരിലുള്ള ബൈക്കാണ് തോട്ടില്‍ കണ്ടത്തിയതെന്ന് പോലീസ് പറഞ്ഞു.
എന്നാലിത് മോഷണ ബൈക്കാകാന് ഇടയില്ലെന്നും സിസി സംബന്ധമായി മുടക്കമുളളതില് സിസി പിടിത്തക്കാരില്‍ നിന്നും ഒളിപ്പിച്ചതാകാമെന്നുമാണ് പോലീസിന്റെ നിഗമനം.
എന്നാല്‍ ബൈക്ക് ഏത് സാഹചര്യത്തിലാണ് തോട്ടില്‍ എത്തിയതെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.