ഉണ്ടൻകോട് സെന്റ് ജോസഫ് ഫൊറോന ദേവാലയ ഇടവക തിരുനാൾ ഇന്നു മുതൽ
1417182
Thursday, April 18, 2024 6:34 AM IST
നിലമാമൂട്: ഉണ്ടൻകോട് സെന്റ് ജോസഫ് ഫൊറോനാ ദേവാലയ ഇടവക തിരുനാളിനും ജീവിത നവീകരണ ധ്യാനത്തിനും ഇന്നു മുതൽ തുടക്കം കുറിക്കും.
ഇന്നു വൈകുന്നേരം 5.30ന് ജപമാല, ലിറ്റിനി, ബിസിസി വാർഷകം, പൊതുയോഗം, കലാപരിപാടികൾ. നാളെ വൈകുന്നേരം 5.30ന് കെസിവൈഎംഎയുടെ വാർഷിക പൊതുയോഗം, കലാപരിപാടികൾ. 20ന് വൈകുന്നേരം ആറിനു ദിവ്യബലി, പരേതസ്മരണ സെമിത്തേരിയിൽ ആശീർവാദം, മതബോധന വാർഷികം.
21ന് വൈകുന്നേരം ഇടവക തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. ജോസഫ് അനിൽ നിർവഹിക്കും. ആറിനു നെയ്യാറ്റിൻകര രൂപതാ കോർഡിനേറ്റർ മോണ്‍. പി.പി. ജോയിയുടെ മുഖ്യകാർമികത്വത്തിൽ തിരിനാൾ പ്രാരംഭ ദിവ്യബലി. ഫാ. ക്ലിന്റ് വെട്ടിക്കുഴിയിൽ വചനസന്ദേശം നൽകും. 21 മുതൽ 24 വരെ വൈകുന്നേരം 6.30ന് ഫാ. ക്ലിന്റ് വെട്ടിക്കുഴിയിൽ എംസിബിഎസ് ടീം നയിക്കുന്ന ജീവിത നവീകരണ ധ്യാനം. 22ന് വൈകുന്നേരം ആറിനു നെയ്യാറ്റിൻകര രൂപതാ ചാൻസിലർ ഫാ. ജോസ് റാഫേലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, 23ന് വൈകുന്നേരം ആറു മുതൽ ഫാ. ജയരാജിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി,
24ന് വൈകുന്നേരം ആറു മുതൽ ഫാ. ക്ലിന്റിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. 25നു രാവിലെ 6.30ന് ഫാ. സബിൻ പത്രോസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. 26ന് രാവിലെ 6.30ന് ഫാ. പ്രദീപ് ആന്‍േറായുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. 27ന് വൈകുന്നേരം ആറിനു ഫാ. ഹെൻസിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, ഫാ. ഫ്രാങ്ക്ളിൻ വചന സന്ദേശം നൽകും. 28നു രാവിലെ ഏഴിനു ഫാ. ജോസഫ് അനിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി.
വൈകുന്നേരം അഞ്ചിനു ബൈബിൾ പാരായണം. ആറിനു കാട്ടാക്കട റീജിയണൽ കോഡിനേറ്റർ മോണ്‍. വിൻസന്റ് കെ. പീറ്ററിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഫാ. സുരേഷ് ബാബു വചന സന്ദേശം നൽകും. 29ന് വൈകുന്നേരം ആറിനു നവവൈദികർ നയിക്കുന്ന ദിവ്യബലി, 30ന് വൈകുന്നേരം ആറിനു ഫാ. ജെറോം സത്യൻ നയിക്കുന്ന ദിവ്യബലി.
ഫാ. സാവിയോ ഫ്രാൻസിസ് വചന സന്ദേശം നൽകും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. മെയ് ഒന്നിനു വൈകുന്നേരം ആറിനു സമാപന ദിവ്യബലി. നെയ്യാറ്റിൻകര രൂപതാ വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഫാ. ബനഡിക്റ്റ് വചന സന്ദേശം നൽകും.