ലോക്സഭാ തെരഞ്ഞെടുപ്പ്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പോ​ലീ​സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ച്
Thursday, April 18, 2024 6:31 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഈമാസം 26ന് ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി വെ​ഞ്ഞാ​റ​മൂ​ട് മേഖലയിൽ പോ​ലീ​സ് റൂ​ട്ട് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും സം​യു​ക്ത​മാ​യാ​ണ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വൈ​കു​ന്നേ​ര​മാ​ണ്സംയുക്ത റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ്യോ​തി​ഷ് ചി​റ​വൂ​ര്‍, എ​സ്​ഐ മാ​രാ​യ വി​ജ​യ​കു​മാ​ര്‍, ശ​ശി, അ​ജി ​സാ​മു​വ​ല്‍, പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സേ​നാം​ഗ​ങ്ങ​ൾ സി​ഐ​എ​സ്​എ​ഫ് ജ​വാ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു.