സ്നേഹ സാന്ദ്രം ട്രസ്റ്റ് വിഷുദിനാഘോഷം സംഘടിപ്പിച്ചു
1416573
Tuesday, April 16, 2024 12:11 AM IST
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിഷുദിനാഘോഷം സംഘടിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്രയുടെ അധ്യക്ഷതയിൽ നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ അഡ്വ.കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭിന്നശേഷി കോർപറേഷൻ ചെയർപേഴ്സണ് അഡ്വ.എം.വി. ജയാഡാളി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥികളായ ഡോ. ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിഷുക്കൈനീട്ടം, പുതുവസ്ത്രം, വീൽചെയർ, സിപി ചെയർ, മെഡിക്കൽ കിറ്റ് എന്നിവയുടെ വിതരണവും ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി തയ്യൽ മെഷീൻ വിതരണവും നടന്നു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള വിവിധ പുരസ്കാരങ്ങളും പരിപാടിയിൽ സമ്മാനിച്ചു.
ഗായകൻ പന്തളം ബാലൻ, വി.എസ്.മോഹൻ, ഡോ.ഷൈലജാ ശ്രീജിത്ത്, ഡോ. കായംകുളം യൂനൂസ്, ജീജ സുരേന്ദ്രൻ, വിനയചന്ദ്രൻ നായർ, ജയന്തി തുടങ്ങിയവർ പങ്കെടുത്തു.