സ്കൂട്ടർ മോഷ്ടിച്ചതായി പരാതി
1416571
Tuesday, April 16, 2024 12:10 AM IST
നെടുമങ്ങാട് : വീടിന് മുന്നിൽ നിന്നും ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പരാതി. പൂവത്തൂർ കൂടാര പള്ളിയ്ക്ക് സമീപത്ത് നിന്ന് രഞ്ജുനാഥിന്റെ കെഎൽ16 കെ2039 എന്ന സ്കൂട്ടർ ആണ് മോഷണം പോയത്.
13ന് വൈകുന്നേരം ആറിനാണ് മോഷണം നടന്നത് . സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മോഷണം നടന്നതിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുന്നു. പ്രദേശത്ത് മോഷണം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.