മി​നി ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ൽ
Friday, April 12, 2024 6:28 AM IST
നെ​ടു​മ​ങ്ങാ​ട് : 21 മു​ത​ൽ 24വ​രെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ദേ​ശി​യ മി​നി ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സം​സ്‌​ഥാ​ന മി​നി ഹാ​ൻ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ൽ ന​ട​ക്കും.

13ന് ​വൈ​കു​ന്നേ​രം സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​റും ല​ക്ഷ്മി ബാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രി​ൻ​സി​പ്പ​ളു​മാ​യ ഡോ. ​കി​ഷോ​ർ ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.14​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 28 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മി​നി ഹാ​ൻ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ ഷി​പ്പി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം 14ന് ​ന​ട​ക്കും.

അ​ർ​ജു​ൻ പാ​ണ്ടി​യ​ൻ ഐ​എ​എ​സ് മു​ഖ്യ​ഥി​തി​യാ​കും. സം​സ്‌​ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ എ​സ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം റ​ഫീ​ഖ്, സ്കൂ​ൾ മാ​നേ​ജ​ർ ജി.​എ​സ്. സ​ജി​കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. സി​ന്ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.