മ​രി​യ ഫി​ലി​പ്പ് ഫ്യൂ​ച്ച​ര്‍ ലീ​ഡേ​ഴ്‌​സ് സം​വാ​ദ മ​ത്സ​രം: ട്രീ​​​സ മ​​​രി​​​യ, ആ​​​ശി​​ഷ് കെ.​ ​​ഷി​​​ന്‍റു ജേതാക്കള്‍
Friday, April 12, 2024 6:28 AM IST
കൊ​​​ച്ചി: സേ​​​വ്യ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് ആ​​​ന്‍​ഡ് ഓ​​​ൺ​​​ട്ര​​​പ്ര​​ണ​​​ര്‍​ഷി​​​പ്പി​​​ന്‍റെ (സൈം) ​​​ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച മ​​​രി​​​യ ഫി​​​ലി​​​പ്പ് ഫ്യൂ​​​ച്ച​​​ര്‍ ലീ​​​ഡേ​​​ഴ്‌​​​സ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ദ​​​ക്ഷി​​​ണേ​​​ന്ത്യാ ഫൈ​​​ന​​​ല്‍ സൈം ​​​കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്നു.

ര​​​ണ്ടു റൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ലെ ട്രീ​​​സ മ​​​രി​​​യ, ആ​​​ശി​​ഷ് കെ.​ ​​ഷി​​​ന്‍റു എ​​​ന്നി​​​വ​​​ര്‍ മ​​​രി​​​യ ഫി​​​ലി​​​പ്പ് എ​​​വ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി നേ​​​ടി.

ര​​​ണ്ടാം സ്ഥാ​​​നം മൈ​​​സൂ​​​രു ജെ​​​എ​​​സ്എ​​​സ് ലോ ​​​കോ​​​ള​​​ജി​​​ല്‍നി​​​ന്നു​​​ള്ള വി.​ ​​അ​​​ന​​​ന്യ, നി​​​ഖി​​​ത സൂ​​​സ​​​ന്‍ ഈ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ക്കാ​​ണ്. തി​​​രു​​​പ്പ​​​തി എ​​​മ​​​റാ​​​ള്‍​ഡ്‌​​​സ് ഡി​​​ഗ്രി കോ​​​ള​​​ജി​​ലെ കെ.​ ​​വി​​​ജ​​​യ്കു​​​മാ​​​റി​​​നെ മി​​​ക​​​ച്ച സ്പീ​​​ക്ക​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


വി​​​ജ​​​യി​​​ക​​​ള്‍​ക്ക് സൈം ​​​പ്ര​​​സി​​​ഡ​​ന്‍റ് അ​​​നി​​​ല്‍ ജെ. ​​​ഫി​​​ലി​​​പ്പ് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 290 ടീ​​​മി​​​ല്‍ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ആ​​​റു ടീ​​​മു​​​ക​​​ളാ​​​ണ് ഫൈ​​​ന​​​ലി​​ൽ മാ​​​റ്റു​​​ര​​​ച്ച​​​ത്. സൈം ​​പ​​ത്താ​​​മ​​​ത് ബി​​​രു​​​ദ​​​ദാ​​​നച്ചട ങ്ങും കൊ​​​ച്ചി കാ​​​മ്പ​​​സി​​​ലെ മ​​​രി​​​യ ഫി​​​ലി​​​പ്പ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്നു.

സൈം ​​​കൊ​​​ച്ചി ചെ​​​യ​​​ര്‍​മാ​​​ന്‍ പ്ര​​​ഫ.​ സി.​​​പി.​ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ന്‍ ബി​​​രു​​​ദ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ സൈം ​​​പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ല്‍ ജെ.​ ​​ഫി​​​ലി​​​പ്പ്, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ വി.​​​ഒ.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​ ​​ടി.​​​വി.​ ഫ്രാ​​​ന്‍​സി, ഡീ​​​ന്‍ പ്ര​​​ഫ.​ കെ.​ ​​അ​​​ലോ​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.