കരുന്പുക്കോണത്തമ്മ പുരസ്കാരം ജഗതിക്ക് ഇന്നു സമ്മാനിക്കും
1415777
Thursday, April 11, 2024 6:24 AM IST
ശ്രീകാര്യം: കരുന്പുക്കോണം മുടിപ്പുര ദേവീക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ കരുന്പുക്കോണത്തമ്മ പുരസ്കാരത്തിന് പ്രശ്സത സിനിമാ താരം ജഗതി ശ്രീകുമാർ അർഹനായി.
ക്ഷേത്രത്തിലെ മീനഭരണി പൊങ്കാല മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നു വൈകുന്നേരം ഏഴിന് ട്രസ്റ്റ് പ്രസിഡന്റ് കെ. ഹരിചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിളള ജഗതി ശ്രീകുമാറിന് പുരസകാരം നൽകും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ട്രസ്റ്റ് സെക്രട്ടറി എസ്. രഘുകുമാർ സ്വാഗതവും ട്രഷറർ പി.ബി. പ്രതാപ്കുമാർ നന്ദിയും പറയും. മുഖ്യാതിഥി റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ, കൗണ്‍സിലർമാരായ എൽ.എസ്. സാജു, ഗായത്രീദേവി, ജോണ്സണ് ജോസഫ് എന്നിവർ പ്രസംഗിക്കും.