കുറ്റിച്ചൽ പഞ്ചായത്തിലെ യുഡി ക്ലാർക്ക് തൂങ്ങിമരിച്ച നിലയിൽ
1415596
Wednesday, April 10, 2024 10:44 PM IST
കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലെ യുഡി ക്ലാർക്ക് തൂങ്ങിമരിച്ചു. വെള്ളനാട് കുളക്കോട് അനൂപ് അവന്യൂവിൽ അഭിനവം വീട്ടിൽ സുനിൽകുമാർ (50) ആണ് ആത്മഹത്യ ചെയ്തത്.
സ്വകാര്യ സ്ഥാപനത്തിൽനിന്നും ജോലികഴിഞ്ഞു രാത്രി എട്ടോടെ വീട്ടിലെത്തിയ ഭാര്യയാണ് വീടിന്റെ അടുക്കളയിൽ സുനിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടു മക്കൾ ബന്ധു വീട്ടിലായിരുന്നു. സാമ്പത്തിക തിരിമറികളെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു ഇദ്ദേഹം.
കൊവിഡ് കാലത്ത് വെള്ളനാട് പഞ്ചായത്തിൽ എൽഡി ക്ളർക്ക് ആയിരുന്നു സുനിൽ കുമാർ. ആ സമയത്ത് വെള്ളനാട് ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ തുടങ്ങിയ ഡിഎൽസി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഈകേസിൽ അഞ്ചാം പ്രതി ആണ് സുനിൽകുമാർ.
തുടർന്ന് തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫീസിലേക്കു മാറിയെങ്കിലും ജോലിഭാരം കൂടുതലായതിനാൽ എൽഡി ക്ലർക്കായി കുറ്റിച്ചൽ പഞ്ചായത്തിൽ എത്തിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. അതേസമയം ഇയാൾ ഡിഎൽസി കേസിൽ നിരപരാധിയാണെന്നും രാഷ്ടീയക്കാർ കുടിക്കിയതാണെന്നും വിജിലൻസ് കേസിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പോലീസിൽ മൊഴിനൽകി.
പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഭാര്യയുടെ വീടായ ആര്യനാട് സംസ്കരിച്ചു.