നാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ കൊച്ചുവേളി വരെ നീട്ടി
1396884
Saturday, March 2, 2024 6:24 AM IST
തിരുവനന്തപുരം: നാഗർകോവിൽ - തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ( നമ്പർ 06428 ) ഇന്നലെ മുതൽ കൊച്ചുവേളി വരെ നീട്ടിയതായി റെയിൽവേ അധികൃതർ അറിയിച്ചു.വൈകുന്നേരം 6.20 ന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.55 ന് തിരുവനന്തപുരത്തും 8.20 ന് കൊച്ചുവേളിയിലും എത്തും.
നേരത്തേ ഈ വണ്ടി നാഗർകോവിലിൽ നിന്ന് വൈകുന്നേരം 6.30നാണ് പുറപ്പെട്ടിരുന്നത്. ഇനി മുതൽ 10 മിനിട്ട് നേരത്തേ യാത്ര തിരിക്കും.06433 തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ഇന്ന് മുതൽ കൊച്ചുവേളിയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
കൊച്ചുവേളിയിൽ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന വണ്ടി 6.45 ന് തിരുവനന്തപുരത്ത് എത്തി 6.50 ന് നാഗർകോവിലിന് പോകും. തിരുവനന്തപുരം -നാഗർകോവിൽ റൂട്ടിൽ നിലവിലെ സമയക്രമത്തിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.