കേരള സർവകലാശാല യുവജനോത്സവം: ലോഗോ പ്രകാശനം ചെയ്തു; പിന്നാലെ വിവാദം
1396338
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവ ലോഗോ പ്രകാശം ചെയ്തു. "ഇൻതിഫാദ’ എന്നാണ് യുവജനോത്സവത്തിന് പേരിട്ടിരിക്കുന്നത്. മാർച്ച് ഏഴു മുതൽ 11 വരെ തിരുവനന്തപുരത്താണ് യുവജനോത്സവം നടക്കുന്നത്. "അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം ഇൻതിഫാദ’ എന്നാണ് ലോഗോയിൽ കുറിച്ചിട്ടുള്ളത്.
"ഇൻതിഫാദ’ എന്ന അറബി വാക്കിന് മലയാളത്തിൽ "കുടഞ്ഞു കളയുക’ എന്നാണ് അ ർത്ഥം. പലസ്തീനികളുടെ വ്യാഖ്യാനത്തിൽ, അവരുടെ മേൽ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാൻ നടത്തിയ പരിശ്രമം എന്നർത്ഥം. ഈ വാക്ക് മധ്യ പൂർവേഷ്യയിൽ ആദ്യമായി ഉപയോഗിക്കപ്പെടുന്നത് 1952 ലെ ഈജിപ്ഷ്യൻ വിപ്ലവകാലത്താണ്.
ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പലസ്തീനിലെ ഹമാസ് നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. ലോഗോയുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളുമായി വിവിധ മേഖലകളിൽ ഉള്ളവർ എത്തിയതോടെ സർവകലാശാല കലോത്സവത്തിന്റെ ലോഗോ പ്രകാശനം വിവാദമായി മാറുകയും ചെയ്തു.
സംഭവം വിവാദമായതോടെകേരള സർവകലാശാല വൈസ് ചാൻസിലർ രജിസ്ട്രാറോട് വിശദീകരണം തേടിയിട്ടുണ്ട്.