ചികിത്സയിലായിരുന്ന ആസാം സ്വദേശി മരിച്ചു
1396181
Wednesday, February 28, 2024 10:47 PM IST
മെഡിക്കല്‍കോളജ്: ആസാം സ്വദേശിയായ യുവാവ് ആശുപത്രിയില്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്നു സംശയം. രാഹുല്‍ ആലം (26) ആണ് മരണപ്പെട്ടത്.
ശ്രീകാര്യത്തെ ഒരു ഔട്ട്ഡോര്‍ ഫുഡ് ഔട്ട്ലെറ്റില് നിന്നുള്ള ഭക്ഷണം കഴിച്ച ആറുപേരില്‍ ഒരാളായിരുന്നു ഇയാള്‍. ഔട്ട്ലെറ്റില്നിന്ന് സാധാരണയായി പുറത്തെ ആവശ്യത്തിനു കൊടുക്കുന്ന ആഹാരത്തില്‍ ബാക്കിവരുന്നത് ഉള്ളൂരിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കായി നല്‍കിയിരുന്നു. ഇവരില്‍ ഒരാളാണ് രാഹുല്‍.
കഴിഞ്ഞ 24ന് ബാക്കിവന്ന 10 ബിരിയാണി പാക്കുകള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നല്കുകയുണ്ടായി. 25ന് ഇവര്‍ക്കു കലശലായ വയറുവേദന അനുഭവപ്പെടുകയും അന്നു രാവിലെ 11ന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ പ്രവേശിക്കുകയും ചെയ്തു.
26ന് രാത്രി ഏഴു മണിക്ക് അഞ്ചുപേരും ഡിസ്ചാര്‍ജ്ജായി. എന്നാല്‍ അന്നേദിവസം രാത്രി 12 മണിയോടെയാണ് രാഹുലിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. 27ന് വീണ്ടും ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ഇയാളെ പട്ടത്തെ ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 8.30ന് മരണപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പരാതിയെയും സംശയത്തെയും തുടര്‍ന്ന് ആരോഗ്യവകുപ്പ് ഔട്ട്ലെറ്റിലെത്തി ആഹാരത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു.