തിരുവല്ലത്ത് റോഡ് നിർമാണോദ്ഘാടനം
1396153
Wednesday, February 28, 2024 6:00 AM IST
തിരുവല്ലം : തിരുവല്ലത്ത് ഹാർബർ എൻജിനിയറിംഗ് വകുപ്പ് മുഖാന്തിരം നിർമിക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവല്ലം പരശുരാമ ക്ഷേത്ര ബലിക്കടവിലെ മലിന ജലം മാറ്റുന്നതിനുള്ള പദ്ധതിയും ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ട് രൂക്ഷമായ തിരുവല്ലം പരശുരാമ ക്ഷേതം റോഡ്, ഒപ്പനാമഠം റോഡ് എന്നിവ 2.49 കോടി രൂപ ചിലവഴിച്ചാണ് നിർമിക്കുന്നത്.
നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ കെ.ആർ. ഉണ്ണികൃഷ്ണൻ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് കുമാർ, ഹാർബർ എൻജിനിയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.