ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: ദേശീയ പാതാ നിർമാണത്തിന് കഴക്കൂട്ടം ജമാഅത്ത് സ്ഥലവും ഖബറും വിട്ടുകൊടുക്കും
1396148
Wednesday, February 28, 2024 5:50 AM IST
തിരുവനന്തപുരം: ദേശീയപാതാ 66 ൽ കഴക്കൂട്ടം മുതൽ കടന്പാട്ടുകോണം വരെയുള്ള ആറുവരി കഴക്കൂട്ടം മുസ്ലിം ജമാഅത്ത് പള്ളിവക സ്ഥലവും പുണ്യ സൂഫിവര്യന്റെ അന്ത്യവിശ്രമ കേന്ദ്രവും വിട്ടുകൊടുക്കാൻ കഴക്കൂട്ടം ഖബറടി മുസ്ലീം ജമാ അത്ത് തീരുമാനിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ അഡ്വ. എ. എ. റഷീദിന്റെ ഇടപെടലിനെ തുടർന്നാണ് ജമാ അത്ത് ഈ തീരുമാനം കൈക്കൊണ്ടത്.
ദേശീയപാത വികസനത്തിനുള്ള ആദ്യ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാരോപിച്ച് ഖബറടി ജമാ അത്ത് ന്യൂനപക്ഷ കമ്മീഷനിൽ സമർപ്പിച്ച ഹർജിയാണ് തീർപ്പാക്കിയത്.
ദേശീയപാതാ അഥോറിറ്റി, ചീഫ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ് ജമാ അത്ത് കമ്മിറ്റി പരാതി നൽകിയത്.