കവി മുരുകന് കാട്ടാക്കടയ്ക്കു പുരസ്ക്കാരം
1396145
Wednesday, February 28, 2024 5:50 AM IST
വെള്ളറട: കിളിയൂര്‍ സുകുമാരന്‍നായര്‍ സാംസ്കാരിക സമിതിയുടെ 2024ലെ കിളിയൂര്‍ കലാസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
സാഹിത്യ സംഭാവനയ്ക്കുള്ള കിളിയൂര്‍ സുകുമാരന്‍നായര്‍ സാഹിത്യ പുരസ്കാരത്തിന് കവി മുരുകന് കാട്ടാക്കടയെ തെരഞ്ഞെടുത്തു. കിളിയൂര്‍ ജയചന്ദ്രന് നായര്‍ സംഗീത പുരസ്കാരത്തിന് തബലിസ്റ്റ് പാറശാല ഹരിയും, ചിത്രകലാ പുരസ്കാരത്തിന് ആര്‍ട്ടിസ്റ്റ് പ്രേംജിയും അര്‍ഹരായി.
മാര്‍ച്ച് അഞ്ചിന് വൈകിട്ട് കിളിയൂരില്‍ നടക്കുന്ന സാംസ്കാരിക സായാഹ്നത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും.