മരം മുറിക്കുന്നതിനിടെ മരം ദേഹത്തു വീണ് തൊഴിലാളി മരിച്ചു
1395963
Tuesday, February 27, 2024 10:36 PM IST
കിളിമാനൂർ: മരം മുറിക്കുന്നതിനിടെ മരം ദേഹത്തു വീണ് തൊഴിലാളി മരിച്ചു. കിളിമാനൂർ തൊളിക്കുഴി തോപ്പിൽ വീട്ടിൽ സലാഹുദ്ദീൻ നബീസത്ത് ബീവി ദമ്പതികളുടെ മകൻ തൻസീർ (30) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ മൂന്ന് കല്ലുംമൂട് വച്ചായിരുന്നു അപകടം. ഭാര്യ : ഷാഹിദ മകൾ :സന മെഹറിൻ.