നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ ഇന്ന് വഴുതക്കാട് കാർമൽ സ്കൂളിൽ
1395785
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: നാവികസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തുന്ന അഡ്മിറൽ ആർ.ഹരികുമാർ അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിക്കും.
അദ്ദേഹത്തെ പഠിപ്പിച്ച കാർമൽ സ്കൂൾ മുൻ അധ്യാപിക ജമീലാ ബീവിയും സഹപാഠികളും അഡ്മിറലിനെ സ്വീകരിക്കാൻ സ്കൂളിൽ എത്തും. ഇന്ന് രാവിലെ 11.30 ന് സ്കൂൾ ബാൻഡിന്റെയും എൻസിസി, എസ്പിസി കേഡറ്റുകളുടെയും അകന്പടിയോടെ സ്കൂളിൽ എത്തുന്ന അഡ്മിറൽ ആർ. ഹരികുമാർ പൊതു സമ്മേളനത്തിനു ശേഷം പഠിപ്പിച്ചിരുന്ന ക്ലാസ്മുറികൾ സന്ദർശിക്കും. ഉച്ചയ്ക്ക് ഒന്നോടെ സന്ദർശനം പൂർത്തിയാക്കി അഡ്മിറൽ തിരിച്ചുപോകും.