സമരാഗ്നി: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1394520
Wednesday, February 21, 2024 5:52 AM IST
വിതുര : കെപിസിസി പ്രസിഡന്റ് കെ. സുധാകാരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ആനപ്പാറ മണ്ഡലം സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
സ്വാഗത സംഘം ഓഫീസ് അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു.
ഡിസിസി അംഗങ്ങളായ എസ്. കുമാരപിള്ള, വി.അനിരുദ്ധൻനായർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എസ്. ഉദയകുമാർ, മേമല വിജയൻ, ഡി.സുകുമാരി, ബി.മുരളീധരൻ നായർ, ഒ.ശകുന്തള, റമീസ് ഹുസൈൻ, ലേഖ കൃഷ്ണകുമാർ, ആനപ്പാറ രവി തുടങ്ങിയവർ പങ്കെടുത്തു.