ദമ്പതികൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1394317
Tuesday, February 20, 2024 10:07 PM IST
വിതുര : ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കോട് നാഗര കെകെ ഭവനിൽ അനിൽ കുമാർ (55), ഭാര്യ ഷീബ (50) എന്നിവരെയാണ് കിടപ്പുമുറിയിലെ ഫാനിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു സമീപത്തായി താമസിക്കുന്ന ബന്ധു വിളിച്ചപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. കടബാധ്യതയാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജില്ലാ കാർഷിക സംയോജിക ജൈവ കർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനിൽകുമാർ. വീട്ടിൽ അനിൽകുമാറും ഭാര്യയും മാത്രമാണ് താമസിക്കുന്നത്. മകൾ: വന്ദന. മരുമകൻ: ശരത്.