വീട്ടില്‍ സൂക്ഷിച്ച മരഉരുപ്പടികൾ കത്തി നശിച്ചു
1394086
Tuesday, February 20, 2024 4:01 AM IST
പൂന്തുറ: ബീമാപള്ളിക്കു സമീപം പൂന്തുറ റോഡില്‍ എ.ആര്. നഗര്‍ പുതുവല്‍ ഹൗസില്‍ തസ്നി യുടെ ഉടമസ്ഥതയിലുളള വീടിനു സമീപത്തായി സൂക്ഷിച്ചിരുന്ന പഴയ വാതിലുകള്‍, ജനാലകള്‍ തുടങ്ങിയ മര ഉരുപ്പടികൾ തീപിടിച്ചതിനെ തുടര്‍ന്ന് പൂര്‍ണമായി കത്തി നശിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെ യായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിക്കാനിടയായ സാഹചര്യം വ്യക്തമല്ല. വീട്ടുകാരും സമീപവാസികളും ചാക്ക ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞയുടന്‍ എസ്എഫ്ആര്‍ഒ ജി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ സനല്‍കുമാര്‍, ദീപു, നിസാം, ഫയര്മാന് ഡ്രൈവര്‍ ജോസ് എന്നിവരുള്‍പ്പെട്ട സംഘമെത്തി 45 മിനിറ്റോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയ ത്. ഏകദേശം 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.