കേരളം നാഥനില്ലാത്ത സ്ഥിതിയില്‍: കെ.സുധാകരന്
1375365
Sunday, December 3, 2023 1:46 AM IST
നേമം: നവകേരള സദസ് തുടങ്ങിയതോടെ കേരളം നാഥനില്ലാത്ത സ്ഥിതിയിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സാധാരണക്കാരുടെ പരാതികള്‍ കേള്‍ക്കാത്ത ഗുണ്ടാസദസാണ് ഇപ്പോള്‍ നടക്കുന്നത്. കുരുന്നുകള്‍ക്ക് ഉച്ചക്കഞ്ഞി പോലും നല്‍കാത്ത സംസ്ഥാനമായി കേരളം അധപതിച്ചെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലയില്‍ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ് നേമം നിയോജക മണ്ഡലത്തിലെ പാപ്പനംകോട് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേമം മണ്ഡലം ചെയര്മാന് കമ്പറ നാരായണന് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.വിന്‍സന്റ് എംഎല്‍എ, നേതാക്കളായ എന്‍. ശക്തന്, വി.എസ്. ശിവകുമാര്‍, ബീമാപള്ളി റഷീദ്, എം.പി.സാജു, കെ.പി. ശ്രീകുമാര്‍, വര്‍ക്കല കഹാര്‍, കൈമനം പ്രഭാകരന്, കരുമം സുന്ദരേശന്, കെ.പി.അജിത്ത് ലാല്‍, എം.എസ്. നസീര്‍, ജി.എസ്. ബാബു, ടി.യു. രാധാകൃഷ്ണന്, പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, കൊട്ടാരക്കര പൊന്നച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.