നടി ആര്.സുബ്ബലക്ഷ്മിക്ക് അന്ത്യാഞ്ജലി
1375116
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: അന്തരിച്ച നടിയും സംഗീതജ്ഞയുമായ ആര്. സുബ്ബലക്ഷ്മിക്ക് കലാലോകം വിട നല്കി. കഴിഞ്ഞ ദിവസം രാത്രിയോടെ ചെറുമകള്‍ സൗഭാര്യ വെങ്കിടേഷിന്റെ മുടവന്മുകള് പി.കേശവദേവ് റോഡിലെ വസതിയായ കെ.ആര്.എ.31ല്‍ എത്തിച്ചതിനു പിന്നാലെ ഇന്നലെ കലാസാംസ്കാരിക ലോകത്തെ പ്രമുഖര്‍ ഇവിടെയെത്തി സുബ്ബലക്ഷ്മിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അഭിനേതാക്കളായ മണിയന്‍പിള്ള രാജു, മേനക സുരേഷ്, നന്ദു തുടങ്ങിയവരും വിവിധ സിനിമാ സംഘടനകളുടെ പ്രതിനിധികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ സുബ്ബലക്ഷ്മി മരിച്ചത്. ഇന്നലെ ഉച്ചയോടെ ദുബായിയിലുള്ള മകന് കൃഷ്ണമൂര്‍ത്തി എത്തിയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. മരണാനന്തര ചടങ്ങുകള്‍ ഇന്ന് നടക്കും.