ശാസ്ത്രമേളയിൽ സ്നേഹം വിളന്പി വീടൊരുക്കാൻ പട്ടം സെന്റ് മേരീസ്
1375111
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ തട്ടുകടയുമായി സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. സ്കൂളിലെ വീടില്ലാത്ത നിർധനരായ വിദ്യാർഥികൾക്ക് വീടൊരുക്കുന്ന സഹപാഠിക്ക് ഒരു സ്നേഹ ഭവനം പദ്ധതിക്ക് ധനസമാഹരണത്തിനായാണ് ഇവർ തട്ടുകടയൊരുക്കിയത്.
എൻഎസ്എസ്, എൻസിസി, എസ്പിസി വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ഇവിടെ സ്വാദിഷ്ടമായ വിഭവങ്ങളുടെ കലവറയൊരുക്കുന്നത്. രുചികരമായ ഭക്ഷണം വിളന്പുന്ന തട്ടുകടയിൽ നല്ല തിരക്കുമുണ്ട ്.
ഇന്നലെ കച്ചവടം പൊടിപൊടിച്ചെന്ന് വിദ്യാർഥികൾ പറയുന്നു. ബിരിയാണി, കപ്പ, ബീഫ് പെരട്ട്, മീൻകറി, ചപ്പാത്തി, ചിക്കൻതോരൻ, കപ്പ-ബീഫ് കോന്പോ, ചായയും പലഹാരങ്ങളും, ഐസ്ക്രീം, ഗോലിസോഡ തുടങ്ങി നിരവധി വിഭവങ്ങളാണ് തട്ടുകടയിലുള്ളത്. വിഭവങ്ങളിൽ ഭൂരിഭാഗവും കുട്ടികളും രക്ഷിതാക്കളും വീട്ടിൽ തയ്യാറാക്കിയവയാണെന്ന പ്രത്യേകതയുമുണ്ട ്.
മുൻപ് കലോത്സവ വേദിയിൽ നിന്ന് തട്ടുകടകൾ ഉൾപ്പടെ നടത്തി ഭവന പദ്ധതിക്ക് പണം സ്വരൂപിച്ചിട്ടുണ്ട ്. ബാക്കി തുക ന്യൂസ് പേപ്പറുകളും ആക്രി സാധനങ്ങളും വിൽപ്പന നടത്തി കണ്ടെ ത്തും. സ്കൂൾ പിടിഎയുടെയും രക്ഷിതാക്കളുടെയും ധനസഹായവും പദ്ധതിക്ക് ലഭിക്കുന്നുണ്ട ്.