ഡിഎംഇ ഓഫീസ് ഉപരോധിച്ചു
1375102
Saturday, December 2, 2023 12:17 AM IST
മെഡിക്കല്‍കോളജ്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പീഡനത്തിന് ഇരയായ സ്ത്രീക്ക് അനുകൂലമായി മൊഴിനല്‍കിയ സീനിയര്‍ നഴ്സിംഗ് ഓഫീസറെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗവ. നഴ്സസ് യൂണിയന് തിരുവനന്തപുരം ഡിഎംഇ ഓഫീസ് ഉപരോധിച്ചു.
കെജിഎന്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം.അനസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനമായി എത്തിയശേഷമായിരുന്നു ഉപരോധ സമരം. സംസ്ഥാന ട്രഷറര്‍ ഇ.ജി.ഷീബ, വൈസ് പ്രസിഡന്റ് എല്‍. ആശ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മേരി, ഗിരീഷ്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിനു വിജയന്, സെക്രട്ടറി കാര്‍ത്തിക്, ജെഫിന്, റിനി എന്നിവർ നേതൃത്വം നല്കി.