ജന പഞ്ചായത്ത് സംഘടിപ്പിച്ചു
1375091
Saturday, December 2, 2023 12:03 AM IST
പേരൂര്‍ക്കട: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ജനപഞ്ചായത്ത് ബിജെപി പേരൂര്‍ക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മണ്ണാമ്മൂല ജംഗ്ഷനില്‍ നടത്തിയ പൊതുസമ്മേളനം മഹിള മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ വിനീത ഹരിഹരന് ഉദ്ഘാടനം ചെയ്തു.
ബിജെപി പേരൂര്‍ക്കട ഏരിയ പ്രസിഡന്റ് മണിക്കുട്ടന് അധ്യക്ഷത വഹിച്ചു. കാമരാജ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജനചിന്ത പ്രേം മുഖ്യപ്രഭാഷണം നടത്തി. മഹാദേവന്, രാജേഷ് കുമാര്‍, പത്മകുമാര്‍, പ്രവീണ്‍കുമാര്‍, ചെട്ടിവിളാകം ഏരിയ പ്രസിഡന്റ് സനല്‍കുമാര്‍ എന്നിവർ പങ്കെടുത്തു.