സ്പെഷാലിറ്റി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
1375087
Saturday, December 2, 2023 12:03 AM IST
തിരുവനന്തപുരം: അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ഭാഗമായി ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ എഎച്ച്എംഎ സ്പെഷാലിറ്റി ക്ലിനിക് സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക് സൗജന്യമായി നടത്തപ്പെടുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് അഞ്ചുവരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ , കേന്ദ്രആയുഷ് മന്ത്രാലയം, കേരള ഗവ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ ആയുർവേദ സംഘടനകളും ചേർന്നാണ് ഫെസ്റ്റിവൽ നടത്തുന്നത് .
ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ബാപ്പു, ഡോ. സനൽകുമാർ, ഡോ. റഹ്മത്തുള്ള, ഡോ. ഷിനോയി രാജ്, ഡോ . വിഷ്ണു നമ്പൂതിരി, ഡോ. രഞ്ജിത്ത്, ഷാജി കടങ്ങൽ എന്നിവർ പ്രസംഗിച്ചു.