ബൈക്ക് മോഷണകേസിലെ പ്രതി പിടിയിൽ
1374855
Friday, December 1, 2023 5:19 AM IST
മെഡിക്കല്‍ കോളജ്: ബൈക്ക് മോഷ്ടാവിനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
കാക്കാമൂല സ്വദേശി സിന്ധു നിലയത്തില്‍ ശ്രീകാന്ത് (37) ആണ് പിടിയിലായത്.
മെഡിക്കല്‍ കോളജ് പരിസരത്തുനിന്നും കുളത്തൂര്‍ മണ്‍വിള ഇടമനക്കോണം മേലെ പുത്തന്‍വീട്ടില്‍ രാജിവിന്റെ (39) ബൈക്കാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പ്രതിയായ ശ്രീകാന്തിനെതിര നേമം, തമ്പാനൂര്‍, വിഴിഞ്ഞം, കോവളം, കരമന, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലായി 45-ഓളം മോഷണക്കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.