ആദ്യമത്സരത്തിനിറങ്ങി സുവർണനേട്ടവുമായി അമൽ
1374603
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം: ആദ്യമായി സർവകലാശാല മീറ്റിൽ മത്സരിച്ച് പൊന്നിൻ നേട്ടം സ്വന്തമാക്കി അമൽ സുരേഷ്. ആണ്‍കുട്ടികളുടെ 10000 മീറ്ററിൽ ഒന്നാമതെത്തിയ അമൽ അഞ്ചൽ സെന്റ് ജോണ്‍സ് കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥിയാണ്.
നാട്ടിൻപുറത്തെ സാധാരണ ട്രാക്കിൽ പരിശീലനം നടത്തി തിരുവനന്തപുരത്ത് എത്തി സിന്തറ്റിക് ട്രാക്കിൽ ഇറങ്ങിയപ്പോൾ ആദ്യമൊന്ന് അന്പരന്നു. എന്നാൽ സ്റ്റാർട്ടിംഗ് വിസിൽ മുഴങ്ങിയതോടെ കുതിപ്പ് ആരംഭിച്ചു. ആദ്യ ലാപ്പിൽ തന്നെ വ്യക്തമായ ലീഡ് നേടുകയും തുടർന്നുള്ള ടാപ്പുകളിൽ ആ ലീഡ് നിലനിർത്തുകയും ചെയ്ത് സുവർണനേട്ടത്തോടെ അമൽ ഫിനിഷ് ചെയതു. ഹാഫ് മാരത്തണിൽ രണ്ട ാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.