സദാചാര പോലീസ് ചമഞ്ഞ് ആക്രമണം: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
1374602
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം: സഭാചാര പോലീസ് ചമഞ്ഞ് അയൽവാസികളെ ആക്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും 70,000 രൂപയും പിഴയും.
കായക്കാവൂർ വക്കം കായൽക്കരം വീട്ടിൽ അബ്ദുൽ ഖരീം മകൻ മഞ്ഞക്കിളി എന്ന് നിസാർ (52) ആണു ശിക്ഷിക്കപ്പെട്ട പ്രതി. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റെ താണ് വിധി. 2018 ജനുവരി അഞ്ചിനാണ് സംഭവം. വക്കം കായൽവാരം കുഴിവിള വീട്ടിൽ അബ്ദുൽ ഖാദിർ മകൻ നിസാം സഹോദരന്റെ വീട്ടിൽ എത്തിയ സമയം അയൽവാസിയായ പ്രതി വീട്ടിനകത്ത് അതിക്രമിച്ച് കയറി ഒരു ഇരുന്പ് കന്പി കൊണ്ട ് നിസാമിനെയും സഹോദരനെയും അച്ഛനെയും ആക്രമിക്കുകയായിരുന്നു.
നിസാം ആ വീട്ടിലെത്തിയത് മറ്റെന്തോ കാര്യത്തിനെന്ന് തെറ്റിദ്ധരിച്ചാണ് സദചാര പോലീസ് ചമഞ്ഞുള്ള ആക്രമണം നടത്തിയത്. ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കു പരമാവധി ശിക്ഷ നൽകേണ്ട താണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണു കോടതി ശിക്ഷ വിധിച്ചത്. കടയക്കാവൂർ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ട ി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് അഭിഭാഷക വി.സി. ബിന്ദു എന്നിവർ ഹാജരായി.