വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി
1374595
Thursday, November 30, 2023 1:58 AM IST
വെള്ളറട: വെള്ളറട, കേരളാ തമിഴ്നാട് അതിര്‍ത്തിയായ കാനത്ത്കോണം റോഡരികത്ത് വീട്ടില്‍ ഗോപിയുടെ വീട്ടിലാണ് കവർച്ചനടന്നത്. വീട് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് 15,000 രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്ന പട്ടുസാരികളും കവർന്നു.
ഗോപിയും കുടുംബവും സമീപത്തെ മകന്റെ വീട്ടില്‍ പോയശേഷം തിരികെ വരുമ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്നിലുള്ള വാതിൽ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. വീടിനുള്ളിലെ മറ്റ് കതകുകളും അലമാരയും തകർത്ത നിലയിലാണ്. സംഭവത്തിൽ പളുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിരളടയാഴ വിദക്തരും ഡോഗ് സ്കോഡും സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിവിന്റേതെന്ന് കരുതുന്ന ടവല്‍ ഉപേക്ഷിച്ച് നിലയില്‍ കണ്ടെത്തി.