വജ്ര ജൂബിലി ആഘോഷം സംഘടിപ്പിച്ചു
1374589
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം : പൂവച്ചൽ സമദർശിനി ആർട്സ് ക്ലബ് വജ്ര ജൂബിലി ആഘോഷത്തിന്റെ സമാപനയോഗം അഡ്വ.ജി.സ്റ്റീഫൻ എംഎൽഎയുടെ അധ്യക്ഷതയിൽ അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽ കുമാർ, വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി, വാർഡ് മെമ്പർ അജിലാഷ്, സമദർശിനി പ്രസിഡന്റ് സോമശേഖരൻ നായർ,സെക്രട്ടറി കെ.അരുൺ, ട്രഷറർ അരുൺ കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.രതീഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് നിംസ് മെഡിസിറ്റി എംഡി ഡോ.എം.എസ്.ഫൈസൽ ഖാൻ, എൽ.രാജേന്ദ്രൻ,പൂവച്ചൽ ഷാഹുൽ, എൻ.വിജയകുമാർ, ബിച്ചു പൂവച്ചൽ, ജസൽ നസറുദീൻ, പാപ്പനംകോട് അൻസാരി എന്നിവരെ ആദരിച്ചു. തുടർന്ന് വനിത ശിങ്കാരിമേളവും, തിരുവനന്തപുരം സൗപർണിക അവതരിപ്പിച്ച മണികർണ്ണിക എന്ന നാടകവും നടന്നു.