തിരുവനന്തപുരം: തോപ്പിൽഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തോപ്പിൽഭാസി പുരസ്കാരം ചലച്ചിത്രതാരം മധുവിനു സമ്മാനിക്കുമെന്നു തോപ്പിൽഭാസി ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
33,333 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന പുരസ്കാരം ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12ന് മധുവിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഫൗണ്ടേഷൻ സെക്രട്ടറി ഡോ. വള്ളിക്കാവ് മോഹൻദാസ് എന്നിവരുൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.