മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി മലങ്കര കത്തോലിക്കാ ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും
1340059
Wednesday, October 4, 2023 4:50 AM IST
വിഴിഞ്ഞം: മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി മലങ്കര കത്തോലിക്കാ ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും. പത്തിനു സമാപിക്കും.
ദിവസവും വൈകുന്നേരം അഞ്ചിനു ജപമാല, 5.30 ന് സന്ധ്യാ പ്രാർത്ഥന, 5.50ന് നൊവേന, ആറിനു വിശുദ്ധ കുർബാന എന്നിവ നടക്കും. ഇന്ന് നടക്കുന്ന കൊടിയേറ്റ് കർമത്തിന് ഇടവക വികാരി ഫാ. സാമുവൽ പുത്തൻ പുരയിൽ നേതൃത്വം നൽകും. നാളെ മുതൽ ഏഴ് വരെ രാത്രി ഏഴിന് നടക്കുന്ന വചനപ്രഘോഷണത്തിന് കുറ്റിച്ചൽ ഇടവക വികാരി ഫാ. അബിൻമുല്ലയ്ക്കൽ, കണ്ടല ഇടവക വികാരി ഫാ. അൽഫോൻസ് പൊയ്കവിള , കാനക്കുഴി ഇടവക വികാരി ഫാ.ബോസ്കോ ചാലറയ്ക്കൽ എന്നിവർ നേതൃത്വം നൽകും .
എട്ടിന് വൈകുന്നേരം ആറിന് ഭക്തസംഘടനകളുടെ വാർഷികം. ഇടവക വൈദികൻ ഫാ. അരുൺദാസ് ദസരി നേതൃത്വം നൽകും. ഒൻപതിന് വൈകുന്നേരം 7.30 ന് ജപമാല പ്രദക്ഷിണം. ഇടവക വൈദികൻ ഫാ. പ്രഭീഷ് ജോർജ് മേക്കരികത്ത് നേതൃത്വം നൽകും. പത്തിന് വൈകുന്നേരം 6.45 ന് പാറശാല ഭദ്രാസന അധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് തിരുമേനിക്ക് സ്വീകരണം. തുടർന്ന് പൊന്തിഫിക്കൽ കുർബാന . ആദ്യകുർബാന സ്വീകരണവും അൾത്താര പ്രവേശനവും . രാത്രി എട്ടിന് കൊടിയിറക്ക്.