ലോകഹൃദയ ദിനം വാക്കത്തോണ്‍ സംഘടിപ്പിച്ചു
1339821
Monday, October 2, 2023 12:10 AM IST
തിരുവനന്തപുരം: കോസ്മോപൊളിറ്റൻ ആശുപത്രിയുടെ നേതൃത്വത്തിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ഇന്നലെ കവടിയാർ ജംഗ്ഷനിൽ നിന്നും കനകക്കുന്ന് വരെ സംഘടിപ്പിച്ച മെഗാ വാക്കത്തോണ്‍ സിറ്റി പോലീസ് കമ്മീഷ്ണർ നാഗരാജു ഫ്ളാഗ് ഓഫ് ചെയ്തു.
ലോക ഹൃദയ ദിനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കാനായുള്ള ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ എന്ന സന്ദേശവുമായാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ സിഇഒ അശോക് പി.മേനോൻ, കോസ്മോപോളിറ്റൻ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റുമാരായ ഡോ.ആർ. അജയ് കുമാർ, ഡോ. ജോർജ് കോശി, ഡോ.ആർ. ബിജു, ഡോ. തോമസ് ടൈറ്റസ്, ഡോ.ആർ.മഹാദേവൻ, ഡോ. അനീഷ് ജോണ്‍ പടിയറ, ഡോ.ആർ. അജയ് കുമാർ, ഡോ. മംഗളാനന്ദൻ, ഡോ. സുനിൽ എന്നിവർ മെഗാ വാക്കത്തോണിനു നേതൃത്വം നൽകി.