കാണാതായ വയോധികൻ മരിച്ചു: മൃതദേഹം തിരിച്ചറിഞ്ഞത് മൂന്നുമാസങ്ങൾക്ക് ശേഷം
1339598
Sunday, October 1, 2023 4:57 AM IST
വിഴിഞ്ഞം: കാണാനില്ലെന്ന പരാതിൽ പോലീസ് അന്വേഷിച്ച വയോധികൻ മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ തു മൂന്നുമാസങ്ങൾക്കുശേഷം.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി പനിയടിമ (85) യുടെ മൃതദേ ഹമാണ് ഇന്നലെ തിരിച്ചറിഞ്ഞത്. പലപ്പോഴും വീട്ടിൽനിന്ന് മാറി നിൽക്കുന്ന പനിയടിമയെ ഇക്കഴിഞ്ഞ ജൂൺ മുതലാണ് കാണാതായത്. അന്വേഷിച്ച് കണ്ടെത്താതെ വന്നതോടെ ഇക്കഴിഞ്ഞ 19ന് ബന്ധുക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. എന്നാൽ ജൂൺ 22ന് റോഡരികിൽ അവശനിലയിൽ കണ്ട വയോധികനെ മ്യൂസിയം പോലീസ് ജനറൽ ആശുപത്രിയിലെ ഒന്പതാം വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ 30ന് മരണമടഞ്ഞ പനിയടിമയെ അജ്ഞാത ഗണത്തിൽപ്പെടുത്തി മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി ഒരാഴ്ച മുൻപ് വിഴിഞ്ഞം പോലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കത്ത് എല്ലാ ആശുപത്രികൾക്കും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പനിയടിമയുടെ മക്കളായ സെവന്തിയമ്മാൾ, ആന്റണി എന്നിവർ മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരു ന്നു. ഇടതു കൈയിൽ പച്ചകുത്തിയ മാതാവിന്റെ രൂപവും പനിയടിമ എന്ന എഴുത്തുമാണ് തിരിച്ചറിയാൻ സഹായിച്ചതെന്നു പോലീസ് അറിയിച്ചു.