നിരത്തുകള്‍ കീഴടക്കി ഫ്ലക്സ് ബോര്‍ഡുകള്‍
1339593
Sunday, October 1, 2023 4:46 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലും സമീപപ്രദേശങ്ങളിലും നിരത്തുകള്‍ കീഴടക്കി ഫ്ലക്സ് ബോര്‍ഡുകള്‍.
ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡ്, കൃഷ്ണന്‍കോവില്‍ ജംഗ്ഷനിലെ സ്വദേശാഭിമാനി പാര്‍ക്ക് എന്നിവയ്ക്കു ചുറ്റുമാണ് ഫ്ലക്സ് ബോര്‍ഡുകള്‍ കൂടുതലും സ്ഥാപിക്കാറുള്ളത്.
രാഷ്ട്രീയ സമ്മേളനങ്ങള്‍ മുതല്‍ സംഘടനാ വാര്‍ഷികങ്ങള്‍ വരെയുള്ള പരിപാടികളുമായി ബന്ധപ്പെട്ടതാണ് ഫ്ലക്സ് ബോര്‍ഡുകള്‍. ആശുപത്രി ജംഗ്ഷനില്‍ ദിശമറയ്ച്ചുകൊണ്ടാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
സ്വദേശാഭിമാനി പാര്‍ക്കിന്റെ സൗന്ദര്യത്തെ വികൃതമാക്കുന്ന വിധത്തിലാണ് പാര്‍ക്കിന്റെ വേലിയിലും സമീപത്തുമായൊക്കെ ഫ്ലക്സുകള്‍ ഇടംപിടിച്ചിരിക്കുന്നതെന്ന് നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരമായ മിനി സിവില്‍ സ്റ്റേഷന് പരിസരത്തും ഇത്തരം ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് പഞ്ഞമില്ല.