വില്ലേജ് ഓഫീസറിനെതിരെ അച്ചടക്കനടപടി സ്വീകരിക്കണം : മാങ്കോട് രാധാകൃഷ്ണൻ
1339310
Saturday, September 30, 2023 12:21 AM IST
നെടുമങ്ങാട്: ഉദ്യോഗാർഥികൾക്ക് അർഹതപ്പെട്ട ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച് നിയമനം ഇല്ലാതാക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത ആര്യനാട് വില്ലേജ് ഓഫീസറുടെ മേൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ .
ആര്യനാട് വില്ലേജ് ഓഫീസിനു മുന്നിൽ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം.സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻ നായർ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് . സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, ജില്ലാ കമ്മിറ്റിയംഗം ഈഞ്ചപുരി സന്തു തുടങ്ങിയവർ പ്രസംഗിച്ചു.