നിംസ് മെഡിസിറ്റിയിൽ ലോക ഹൃദയദിനം ആചരിച്ചു
1339303
Saturday, September 30, 2023 12:08 AM IST
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ലോക ഹൃദയ ദിനാചരണവും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ 16ാം വാര്‍ഷികവും പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോക്ടര്‍ എം.വി. പിള്ള ഉദ്ഘാടനം ചെയ്തു.
നിംസിന്റെ വരവോടെ നെയ്യാറ്റിന്‍കര താലൂക്കിനു ചികിത്സാ രംഗത്ത് വന്‍ പുരോഗതിയാണ് നേടാന്‍ കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന് പറഞ്ഞു. നൂറുല്‍ ഇസ്ലാം ട്രസ്റ്റ് അംഗം എം.എസ്. നസീര്‍ അധ്യക്ഷത വഹിച്ചു.
നിംസ് കോളജ് ഓഫ് നേഴ്സിംഗ് വൈസ് പ്രിന്‍സിപ്പല്‍ ജോസ്ഫൈന്, ഫൗണ്ടേഷന് ഡയറക്ടര്‍ ഡോക്ടര്‍ മധു ശ്രീധര്‍, കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ചെയര്മാന് ഡോ. ചെറിയാന് ഫിലിപ്പ്, എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, അഡ്മിനിസ്ട്രേറ്റീവ് കോഓര്‍ഡിനേറ്റര്‍ ശിവകുമാര്‍ രാജ്, പങ്കജ് ഹോട്ടല്‍ മാനേജിംഗ് ഡയറക്ടര്‍ ഡി.ചന്ദ്രസേനന് നായര്‍, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മല്ലിക, ഹാര്‍ട്ട് ടു ഹാര്‍ട്ട് പ്രോജക്റ്റ് കോ- -ഓര്‍ഡിനേറ്റര്‍ നസീം,സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സരിത എസ്.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.