റവ. ഹെൻറി ഡി. ദാവീദ് ഇസിഐ കേരള- കന്യാകുമാരി മഹാഇടവക കൗണ്‍സിൽ ചെയർമാൻ
1338330
Tuesday, September 26, 2023 12:14 AM IST
തിരുവനന്തപുരം: ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള- കന്യാകുമാരി മഹാഇടവക കൗണ്‍സിൽ ചെയർമാനായി റവ. ഹെൻറി ഡി. ദാവീദിനെ നിയമിച്ചു. സെക്രട്ടറിയായി റവ. കെ. ആന്റണിയേയും ട്രഷററായി റവ. ടി. ഷാജിയേയും നിയമിച്ചു.
കളിയിക്കാവിള കോഴിവിള ഇസിഐ കാന്പസ് ചാപ്പലിൽ നടന്ന മഹാഇടവക കൗണ്‍സിലിൽ ഇസിഐ അഖിലേന്ത്യ ബിഷപ്പ് ഡോ. ജെ.എ. ഡേവിഡ് ഒനേസിമു മുഖ്യകാർമികത്വം വഹിച്ചു. ഇസിഐ ട്രഷറർ ഡോ. ദുരൈസ്വാമി അധ്യക്ഷത വഹിച്ചു. രണ്ടു വർഷം കൂടുന്പോഴാണു മഹാഇടവക കൗണ്‍സിൽ നിയമനം നടക്കുക. കാട്ടാക്കട കൊല്ലോട് ബഥേൽ ഭവനിൽ റവ. ഹെൻറി ഡി. ദാവീദ് 2010 മുതൽ ഏരിയ ചെയർമാനായും 2019 മുതൽ മഹാഇടവക ബിഷപ്സ് കമ്മിസറിയുമായും പ്രവർത്തിച്ചു. 2022 ജനുവരി മുതൽ ഇസിഐ തിയോളജിക്കൽ സെമിനാരി ഡയറക്ടറാണ്.
മഹാഇടവക ചെയർമാനായിരുന്ന റവ. സുന്ദരരാജ് അന്തരിച്ചതിനെ തുടർന്ന് 2022 ജൂണിൽ മഹാഇടവക ചെയർമാനായി നിയമിച്ചിരുന്നു. ഭാര്യ: ജെ. ഷിജി. മക്കൾ: അബിൻ എച്ച്. ദാനിയേൽ, ആനി എച്ച്. എയ്ഞ്ചൽ. മറ്റു കൗണ്‍സിൽ അംഗങ്ങൾ: റവ. എസ്. സെൽവിൻ, ഡി. പോൾരാജ്, കെ.പി. ഷാജി.