പട്ടം എസ്യുടി ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ദിനം
1338326
Tuesday, September 26, 2023 12:14 AM IST
തിരുവനന്തപുരം: എസ്യുടി ആശുപത്രിയില്‍ ലോക ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു. ചീഫ് എക് സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയര്മാന് ഡോ. ബി.ആര്. ഷെട്ടി ഒരു ഫര്മസിസ്റ്റാണെന്നതും അദ്ദേഹം ജീവിതവിജയം കരുപ്പിടിപ്പിച്ചത് ഒരു ഫര്മസിസ്റ്റായിരുന്നു കൊണ്ടാണെന്നതും ഈ ദിനത്തില്‍ പ്രത്യേകം എടുത്തു പറയേണ്ടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ലിനിക്കല്‍ ഫാര്‍മക്കോളജിസ്റ്റ് അക്ഷയ, ഫാര്‍മസിസ്റ്റുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആശുപത്രിയിലെ മികച്ച ഫാര്‍മസിസ്റ്റിനുള്ള പുരസ്കാര വിതരണവും ഫാര്‍മസിസ്റ്റുകളുടെ കലാപരിപാടികളും ചടങ്ങില്‍ ഉള്‍പ്പെട്ടിരുന്നു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന് നായര്‍, വാസ്കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഉണ്ണികൃഷ്ണന്, ചീഫ് ലെയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന് നായര്‍, പര്‍ച്ചേസ് മാനേജര്‍ അജയ്ഘോഷ്, ഫാര്‍മസി മാനേജര്‍ എസ്.എം. ശ്രീജിത്ത്, എച്ച് ആര് മാനേജര്‍ ദേവികൃഷ്ണ, തുടങ്ങിയവര്‍ പങ്കെടുത്തു.