റോഡില്‍ ഓയില്വീണു ഇരുചക്ര വാഹനങ്ങൾ തെന്നി അപകടം
1337914
Sunday, September 24, 2023 12:30 AM IST
മെഡിക്കൽകോളജ്: അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ഓയില്‍ വീണതിനെത്തുടര്‍ന്ന് നിരവധി ഇരുചക്ര വാഹന യാത്രികര്‍ തെന്നി വീണു. ഇന്നലെ വൈകിട്ട് അഞ്ചിന് ചാക്ക ഐടിഐ ജംഗ്ഷനിലെ വളവിലാണ് ഓയില്‍ വീണത്.
നിരവധി ബൈക്ക് യാത്രികര്‍ക്ക് ഓയിലിൽ തെന്നി വീണതിനാൽ പരിക്കേറ്റു.
നാട്ടുകാര്‍ വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരെത്തി റോഡില്‍ മരപ്പൊടി വിതറി വെള്ളം ചീറ്റി റോഡ് വൃത്തിയാക്കുകയായിരുന്നു.