കേരള സ്കൂൾ കായികമേള തീം സോംഗ് പുറത്തിറക്കി
1601316
Monday, October 20, 2025 7:01 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോംഗ് പുറത്തിറക്കി. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവഹിച്ചതെന്ന സവിശേഷതയും ഈ തീം സോംഗിനുണ്ട്. "പടുത്തുയർത്താം കായിക ലഹരി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന പാലക്കാട് പൊറ്റശേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വി. പ്രഫുൽദാസ് ആണ്.
കോട്ടണ്‍ഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയായ ശിവങ്കരി പി.തങ്കച്ചി സംഗീത സംവിധാനവും ഇതേ സകൂളിലെ വിദ്യാർഥികളായ നവമി ആർ.വിഷ്ണു, അനഘ എസ്.നായർ, ലയ വില്യം, എ.പി.കീർത്തന, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കെ.ആർ. നന്ദകിഷോർ, പി.ഹരീഷ്. ആർ. അഥിത്ത് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
കൈറ്റ് വിക്ടേഴ്സ് വീഡിയോ പ്രൊഡക്ഷൻ ചെയ്ത ഗാനത്തിന്റെ ഗിറ്റാർ സുരേഷ് പരമേശ്വറും കീബോർഡ് ആന്റ് മിക്സിംഗ് രാജീവ് ശിവയുമാണ് നിർവഹിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, ഐ.ബി സതീഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഗാനം ഒരുക്കിയ വിദ്യാർഥികളെ മന്ത്രി അനുമോദിച്ചു.