തിക്കുറിശി അനുസ്മരണവും പ്രതിഭാ സംഗമവും
1601314
Monday, October 20, 2025 6:44 AM IST
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന് തിക്കുറിശി സുകുമാരന്‍ നായരുടെ 109 ാം ജന്മദിനത്തോടനുബന്ധിച്ച് തിക്കുറിശി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ തിക്കുറിശി അനുസ്മരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.
മലയാളം മിഷന് മുന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് പ്രസിഡന്റ് ബി. മോഹന ചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജന് വി. പൊഴിയൂര്‍ തിക്കുറിശി അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് സാഹിത്യവും സമൂഹവും എന്ന വിഷയത്തില്‍ സെമിനാറും നടന്നു.
ഫൗണ്ടേഷന് അംഗം വസന്ത എസ്. പിള്ളയുടെ ശിശിരകാല പ്രണയം എന്ന പുസ്തക ചര്‍ച്ചയില്‍ എ.പി. ജിനന്, വി. സുരേശന് നര്‍മ കൈരളി, അജിതാ രതീഷ് എന്നിവര്‍ പങ്കെടുത്തു. ഡാന്‍സര്‍ ചിത്രമോഹന്റെ അധ്യക്ഷതയില്‍ നടന്ന കവിയരങ്ങില്‍ തലയല്‍ മനോഹരന് നായര്‍, ദിന കവി, മധു വണ്ടന്നൂര്‍, ബിനു കല്‍പ്പകശ്ശേരി, പേയാട് വിനയന്, വള്ളക്കടവ് ഷാഫി, വി.ഡഗ്ലസ്സ്, ഹരിഹരപുരം, ടി.എല്‍. സ്മിത, ഗീതകുമാരി, ഛായാറാണി തുടങ്ങിയവര്‍ പങ്കെടുത്തു.