ആര്യ ശശിധരന് ഡിസ്കവറി പ്രോഗ്രാം ഇന്റേണ്‍ഷിപ്
1337907
Sunday, September 24, 2023 12:22 AM IST
തിരുവനന്തപുരം: ഓസ്ട്രേലിയ നാഷണൽ സയൻസ് എജൻസിയുടെ കീഴിലുള്ള കോമണ്‍വെൽത്ത് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് ഓർഗനൈസേഷന്റെ (സിഎസ്ഐആർഒ) ധാതു സ്രോതസുകളെ സംബന്ധിച്ച ഡിസ്കവറി പ്രോഗ്രാം ഇന്റേണ്‍ഷിപ് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ എംഎസ്സി ജിയോളജി വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി ആര്യാ ശശിധരന് ലഭിച്ചു. അടുത്ത മേയ് മുതൽ ഓഗസ്റ്റ് വരെയാണ് ഗ്രാന്റോടു കൂടിയ നിശ്ചിത പ്രോജക്ട്.
തിരുവനന്തപുരം കുന്നുകുഴി വരന്പശേരി ലെയ്നിൽ മാധവമംഗലത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ പ്രോഗ്രാം ഓഫീസർ പി. ശശിധരന്റെയും ശ്രീല എസ്. നായരുടെയും മകളാണ് ആര്യ. അഡ്വ. അഭിരാമി ശശിധരൻ സഹോദരിയാണ്.