സാധാരണ ജനവിഭാഗങ്ങളുടെ ജീവിതം അനുദിനം ദുരിത പൂർണമാവുകയാണ്: മാങ്കോട് രാധാകൃഷ്ണൻ
1337635
Saturday, September 23, 2023 12:02 AM IST
വെമ്പായം: രാജ്യത്ത് ഹൈന്ദവ ധ്രുവീകരണം നടത്തി അധികാരം നിലനിർത്താൻ ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോൾ, കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണ ജനവിഭാഗങ്ങളുടെ ജീവിതം അനുദിനം ദുരിത പൂർണമാവുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ .
ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വെമ്പായം പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചാരണ കാൽനട ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊഞ്ചിറ മുരളി ജാഥാ ക്യാപ്ടനും , സി കൃഷ്ണൻ നായർ ഡയറക്ടറുമായ ജാഥയിൽ സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, കരകുളം വി .രാജീവ്, വി.ബി.ജയകുമാർ , അഡ്വ. രാധാകൃഷ്ണൻ , ആർ.അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.