‘പൊന്നറ ശ്രീധറിന്റെ പേരിൽ മ്യൂസിയം വേണം’
1337620
Friday, September 22, 2023 11:24 PM IST
പേരൂർക്കട: പൊന്നറ ശ്രീധറിന്റെ നാമധേയത്തിൽ നിർദ്ദിഷ്ട സ്വാതന്ത്ര്യ സമര സ്മാരക ചരിത്രമ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി.
രാജ്യത്തേയും സംസ്ഥാനത്തെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സമരനായകരുടെയും വിപുലമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ആഡിയോ - വീഡിയോ മ്യൂസിയം സ്ഥാപിക്കണമെന്ന തന്റെ നിർദ്ദേശം അന്നത്തെ ധന മന്ത്രി ഉമ്മൻ ചാണ്ടി അംഗീകരിച്ചു അഞ്ചു ലക്ഷം രൂപ ബജറ്റിൽ പ്രഖ്യാപിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പാളയം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തമ്പാനൂർ പൊന്നറ ശ്രീധർ പാർക്കിൽ നടന്ന നൂറ്റി ഇരുപത്തിയാറാം ജൻമദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ളോക്ക് പ്രസിഡൻ്റ് ആർ.ഹരികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠൻ നായർ, പാളയം ഉദയൻ, അനിൽ ബോസ്, കൃഷ്ണൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.