ബിബിന്‍ ആശ്വാസം: താത്കാലിക പാലംനിർമിച്ച് യൂത്ത് കോൺഗ്രസ്
1337373
Friday, September 22, 2023 1:26 AM IST
പാറശാല: ബിബിന്‍ ആശ്വാസമായി യൂത്ത് കോണ്‍ഗ്രസ്.
പാറശാല മുണ്ടപ്ലാവിളയില്‍ അംഗ പരിമിതനായ ബിബിന്റെ വീടിനുമുന്നിലെ ചാനല്‍പാലം അധികൃതരുടെ അനാസ്ഥമൂലം തകര്‍ന്നിരുന്നു. പാലം തകര്‍ന്നതോടെ ബിബിന്‍ ആശുപത്രിയില്‍ പോ കാനോ കുഞ്ഞിനു സ്കൂളില്‍ പോകാനോ കഴിയാത്ത സാഹചര്യമായിരുന്നു.
അധികൃതരുടെ ഭാഗത്തനിന്നു പുതിയ പാലം പണി തുടങ്ങാന്‍ ഇനിയും താമസമു ണ്ടാകുമെന്നതിനാലാ ണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ താത്കാലിക പാലം നിര്‍മിച്ചു നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ബ്രമിന് ചന്ദ്രനും, സഹപ്രവര്‍ത്തകരായ സുജിത്ത്, റോയി, ലാലു, മണികണ് ഠന്, സുധമണി, താര തുടങ്ങിയവരുടെ ശ്രമഫലമായാണ് താൽ ക്കാലിക പാലം യാഥാർഥ്യമായത്.