ടൈറ്റാനിയം സഹകരണസംഘം തകർച്ച: സമരം തുടങ്ങി
1337370
Friday, September 22, 2023 1:26 AM IST
നേമം: വർഷങ്ങളായി ലാഭകരമായി പ്രവർത്തിച്ചു വരുന്ന ടൈറ്റാനിയം തൊഴിലാളി സഹകരണ സംഘത്തിൽ കോടികൾ കാണാനില്ലാതെ തകർച്ചയിലായതിനെക്കുറിച്ച് അന്വേഷണവും നടപടികളും ആവശ്യപ്പെട്ട് ടൈറ്റാനിയം ജീവനക്കാർ സംയുക്തമായി നടത്തിയ സമരം ഐഎൻടിയുസി അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
സിഐടിയു നേതൃത്വത്തിലുള്ള പാനൽ സംഘത്തിന്റെ ഭരണാധികാരം ഏറ്റെടുത്തതിനുശേഷമാണ് ബാങ്ക് തകർച്ചയിലേക്ക് നീങ്ങിയതെന്ന് വി.ആർ. പ്രതാപൻ പറഞ്ഞു.
സംഘത്തിന്റെ തകർച്ച അന്വേഷിക്കാൻ ഇഡി വരേണ്ട സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുകയാണെന്നും ജീവനക്കാരുടെ പണം തിരിച്ചു കൊടുത്തില്ലെങ്കിൽ നിക്ഷേപകരും കുടുംബംഗങ്ങളും അണിനിരക്കുന്ന സാമൂഹ്യ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.വിൻസന്റ് എംഎൽഎ പറ ഞ്ഞു.
ദിലീഷ് എസ്. ദാസ് അധ്യ ക്ഷത വഹിച്ചു. കെ.കെ. സുരേഷ്, രഘുനാഥൻ തമ്പി, മാർട്ടിൻ പെരേര, എം. ജെ.തോമസ്, അനീഷ്, സുനിൽ, റഷീദ്, ശ്രീലാൽ, വിക്ടോറിയഎന്നിവർ പ്രസംഗിച്ചു.