കുഴിഞ്ഞാന്‍വിളയിൽ രണ്ടിടത്ത് കാണിക്കവഞ്ചി നശിപ്പിച്ച് മോഷണം
1337369
Friday, September 22, 2023 1:26 AM IST
പാറശാല: പാറശാലയ്ക്കു സമീപം കുഴിഞ്ഞാന്‍വിള മേഖലയിലെ രണ്ടുക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിലും മോഷണശ്രമം.
പാറശാല കുഴിഞ്ഞാന്‍വിള യക്ഷിയമ്മന് ക്ഷേത്രത്തിലും പുലിയൂര്കുളങ്ങര ബാലഗണപതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. കുഴിഞ്ഞാന്‍വിള യക്ഷിയമ്മന് ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റ് തുറന്നു മതിലിനോടുചേര്‍ന്നുള്ള കാണിക്കവഞ്ചി കുത്തിത്തുറന്നു പണം കവരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
യക്ഷിയമ്മന് ക്ഷേത്രത്തിനു സമീപത്തെ വീട്ടിലും മോഷണശ്രമമുണ്ടായി. ശബ്ദംകേട്ട് വീട്ടുകാര്‍ ലൈറ്റ് ഇട്ടിരുന്നു. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ പൊഴിയൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പുലിയൂര്കുളങ്ങര ക്ഷേത്രത്തിലും സമാനരീതിയില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്ര തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന 1500 രൂപയും അഞ്ച് നിലവിളക്കുകളും മോഷ്ടിച്ചു.
ഒരുവര്‍ഷം മുമ്പ് പുലിയൂര്കുളങ്ങര ഗണപതി ക്ഷേത്രത്തില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. പാറശാല ടൗണിനോടുചേര്‍ന്ന പ്രദേശമാണെ ങ്കിലും ജനസഞ്ചാരം കുറഞ്ഞ മേഖലയാണ് കുഴിഞ്ഞാന്‍വിള.