സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു
1336876
Wednesday, September 20, 2023 5:28 AM IST
കിളിമാനൂർ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കാർ ഓടിച്ചിരുന്ന മടത്തറ സ്വദേശി ആസിഫി (25) നാണ് ഗുരുതരമായി പരിക്കേറ്റത്.
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 12.30 നായിരുന്നു കിളിമാനൂർ ആലംകോട് രാജാരവിവർമ റോഡിൽ അപകടം നടന്നത്.
ആറ്റിങ്ങൽ ഭാഗത്തുനിന്നും കിളിമാനൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായി തകർന്നനിലയിലാണ്. കിളിമാനൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.